“ത്രില്ലോണം 23” – ഓണാഘോഷം
കക്കാട് : പുഴാതി ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ 1989 ൽ പഠിച്ച പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ തിരികെ തിരുമുറ്റം ഗ്രൂപ്പ് സംഘടിപ്പിച്ച ” ത്രില്ലോണം 23, ഓണാഘോഷം ജോയി പീറ്ററിന്റെ അദ്ധ്യക്ഷതയിൽ ബഹു : ശ്രീനിവാസൻ ( ഡെപ്യൂട്ടി കമാൻ ണ്ടൻഡ് കെ.എ.പി മാങ്ങാട്ട് പറമ്പ്) ഉൽഘാടനം ചെയ്തു. പ്രേo ജിത്ത് പൂച്ചാലി , ശ്രീജിത്ത് കല്ലേൻ ,രഞ്ചിത്ത്, ഷാജൻ വി , രാജേഷ് ബാലൻ,സുവർണ്ണ ലത, എന്നിവർ സംസാരിച്ചു. ജലീൽ ചക്കാലക്കൽ സ്വാഗതവും, വിനിത നന്ദിയും പറഞ്ഞു. തുടർന്ന് പൂർവ്വ വിദ്യാർത്ഥികളും കുടുംബാഗംങ്ങളും അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു. ഓണ സദ്യക്ക് ശേഷം വിവിധ കായിക മൽസരങ്ങളും അരേങ്ങേറി.

Click To Comment