അർപ്പിത് എസ് ബിജോയ്, വേദ രവീന്ദ്രൻ ചാമ്പ്യന്മാർ
കണ്ണൂർ: സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ സംസ്ഥാന ചെസ് ടെക്നിക്കൽ കമ്മിറ്റിയും 19 വയസിനു താഴെയുള്ളവർക്ക് സംഘടിപ്പിച്ച ജില്ലാ ചെസ് മത്സരത്തിൽ ഓപ്പൺ വിഭാഗത്തിൽ അർപ്പിത് എസ് ബിജോയിയും പെൺകുട്ടികളുടെ വിഭാഗത്തിൽ വേദ രവീന്ദ്രനും ചാമ്പ്യന്മാരായി. 9,10 തീയതികളിൽ കാസകോട് നടക്കുന്ന സംസ്ഥാന അണ്ടർ 19 ചെസ് ചാമ്പ്യൻഷിപ്പിൽ ഓപ്പൺവിഭാഗത്തിൽ ആര്യ ജി മല്ലർ, വി ടി നന്ദഗോപാൽ, റോഷൻ ഹരി,
പെൺകുട്ടികളുടെ വിഭാഗത്തിൽ വിഭാഗത്തിൽ നവ്യശീ രാജീവ്, നജ ഫാത്തിമ, എസ് കാസ്നിസ്രി എസ് എന്നിവരും ജേതാക്കൾക്കൊപ്പം ജില്ലയ്‌ക്ക് വേണ്ടി മത്സരിക്കാൻ അർഹത നേടി.
കൃഷ്ണമേനോൻ സ്മാരക വനിതാ കോളജിൽ മത്സരം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ കെ പവിത്രൻ ഉദ്ഘാടനംചെയ്തു. ഡോ. പി എച്ച് ഷാനവാസ് സമ്മാനം വിതരണംചെയ്‌തു. വി യു സെബാസ്റ്റ്യൻ അധ്യക്ഷനായി. എ കെ. ഷെരീഫ് നിരീക്ഷികനായി. ഡോ. ശ്യാം നാഥ് കെ, കെ എ യൂനസ്, തോമസ് ജേക്കബ്, എ പി സുജീഷ്, വി എൻ രാജേഷ് എന്നിവർ സംസാരിച്ചു.