Home KANNUR കണ്ണൂർ പള്ളിയാംമൂലയില്‍ കടലിൽ കുളിക്കാനിറങ്ങിയ യുവാവ് ചുഴിയില്‍ പെട്ടു മരിച്ചു
KANNUR - September 4, 2023

കണ്ണൂർ പള്ളിയാംമൂലയില്‍ കടലിൽ കുളിക്കാനിറങ്ങിയ യുവാവ് ചുഴിയില്‍ പെട്ടു മരിച്ചു

കണ്ണൂര്‍: സുഹൃത്തുക്കളോടൊപ്പം പയ്യാമ്പലം പള്ളിയാംമൂലയില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവാവ് ചുഴിയില്‍ പെട്ടു മരിച്ചു. ഞായറാഴ്ച്ച വൈകുന്നേരമാണ് സംഭവം. പള്ളിയാംമൂല സരോവരം വീട്ടില്‍ സുരേഷ്-സ്വപ്‌ന ദമ്പതികളുടെ മകന്‍ വിഘ്‌നേഷ് (23) ആണ് മരിച്ചത്.നീന്തുന്നതിനിടെ കടലിലെ ചുഴിയില്‍ പെട്ട വിഘ്‌നേഷിനെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ ചുഴിയില്‍ നിന്നും പുറത്തെടുത്ത് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: അമയ.സഹോദരന്‍: വിഷ്ണു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും