സീബ്രാ ലൈൻ മുറിച്ചു കടക്കുന്നതിനിടെ രണ്ട് സ്ത്രീകളെ കാർ ഇടിച്ച് തെറിപ്പിച്ചു
തളിപ്പറമ്പ: തളിപ്പറമ്പിൽ ദേശീയ പാതയിലെ സീബ്രാ ലൈൻ മുറിച്ചു കടക്കുന്നതിനിടെ രണ്ട് സ്ത്രീകളെ കാർ ഇടിച്ച് തെറിപ്പിച്ചു. ചപ്പാരപ്പടവിലെ ചന്ദ്രമതി, തളിപ്പറമ്പ് സ്വദേശി നമിത എന്നിവർക്കാണ് കാറിടിച്ച് പരിക്കേറ്റത്. ഇവർ സീബ്രാ ലൈനിന് സമീപത്തു കൂടി റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗതയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരേയും തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ മാസം സീബ്രാ ലൈൻ മുറിച്ചു കടക്കുന്നതിനിടെ പെൺകുട്ടിയെ ബൈക്ക് ഇടിച്ച് തെറിപ്പിച്ചിരുന്നു.
Click To Comment