Home KANNUR നിരവധി ക്രിമിനൽ‌ കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളി പിടിയിൽ
KANNUR - September 3, 2023

നിരവധി ക്രിമിനൽ‌ കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളി പിടിയിൽ

കണ്ണൂർ : മോഷണവും കവർച്ചയും ഉൾപ്പെടെ നിരവധി ക്രിമിനൽ‌ കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളി പിടിയിലായി.

ചിറക്കൽ അമ്പലം റോഡിലെ കിഴക്കേവീട്ടിൽ ഗിരീഷ് എന്ന അട്ട ഗിരീഷ് (49) ആണ് പിടിയിലായത്. ശനിയാഴ്ച പുലർച്ചെ കളക്ടറേറ്റിന് സമീപത്തെ ലോഡ്ജിൽനിന്നാണ് ഇയാളെ എടക്കാട് പോലീസ് ഇൻസ്പെക്ടർ കല്യാടൻ സുരേന്ദ്രനും സംഘവും അറസ്റ്റ് ചെയ്തത്.

കണ്ണപുരം, വളപട്ടണം, കണ്ണൂർ ടൗൺ, എടക്കാട് തുടങ്ങിയ സ്റ്റേഷൻ പരിധിയിൽ ഒട്ടേറെ മോഷണ-ഭവനഭേദന കേസുകളിലെ പ്രതിയായ ഇയാളെ ശനിയാഴ്ച പുലർച്ചെയാണ് എടക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.കവർച്ച തൊഴിലാക്കിയ ഇയാൾ ഇവിടെ കളവ് നടത്തിയശേഷം തമിഴ്നാട്ടിൽ ഒളിച്ചുതാമസിക്കുകയാണ് പതിവ്.

കോടതി ഇയാളെ റിമാൻഡ് ചെയ്തു. എസ്.ഐ. ബോസ് കൊച്ചുമലയിൽ, സി.പി.ഒ.മാരായ ലെവൻ, സിസിൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും