Home KANNUR നിലപാടുകളിൽ വ്യക്തതയുള്ളവർക്കേ മുന്നേറാൻ കഴിയൂ-മുഈനലി ശിഹാബ് തങ്ങൾ
KANNUR - September 3, 2023

നിലപാടുകളിൽ വ്യക്തതയുള്ളവർക്കേ മുന്നേറാൻ കഴിയൂ-മുഈനലി ശിഹാബ് തങ്ങൾ

കണ്ണൂർ : നിലപാടുകളിൽ വ്യക്തതയുള്ളവർക്കേ മുന്നേറാൻ കഴിയൂവെന്ന് പാണക്കാട് മുഈനലി ശിഹാബ് തങ്ങൾ പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ്. ജില്ലാ കമ്മിറ്റി നടത്തിയ ആദർശസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമസ്ത ജല്ലാ മുശാവറ ട്രഷറർ ടി.എസ്. ഇബ്രാഹീം മുസ്‌ലിയാർ അനുഗ്രഹഭാഷണം നടത്തി.

സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുസ്സലാം ബാഖവി, അബ്ദുൽഹമീദ് ഫൈസി അമ്പലക്കടവ്, സത്താർ പന്തല്ലൂർ എന്നിവർ വിഷയവാതരണം നടത്തി. 15-ന് മരക്കാർകണ്ടിയിൽ നടക്കുന്ന റബീഅ് കോൺഫറൻസിന്റെ പോസ്റ്റർ പ്രകാശനം പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ നിർവഹിച്ചു. റബീഅ് കോൺഫറൻസിന് മസ്‌കറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റി നൽകുന്ന ഫണ്ട് മുജീബ് മൗലവി ചിറ്റാരിപ്പറമ്പ് ജില്ലാ നേതാക്കൾക്ക് കൈമാറി. പാണക്കാട് മുഖ്താറലി ശിഹാബ് തങ്ങൾ, അബ്ദുൽ ഫത്താഹ് ദാരിമി മാണിയൂർ, സിറാജുദ്ദീൻ ദാരിമി കക്കാട്, ഷുക്കൂർ ഫൈസി പുഷ്പഗിരി, മുഹമ്മദ് ഇബ്‌നു ആദം, സത്താർ കൂടാളി, ഉസ്മാൻ ഹാജി വേങ്ങാട്, അലി അക്ബർ ബാഖവി, സക്കരിയ്യ ദാരിമി, നാസർ അസ്അദി ദാരിമി, നസീർ മൂര്യാട്, ജമീൽ അഞ്ചരക്കണ്ടി, അബ്ദുള്ള യമാനി അരിയിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും