Home KANNUR എസ്.ഡി.പി.ഐ അഴീക്കോട് മണ്ഡലം കുടുംബസംഗമം നടത്തി
KANNUR - September 2, 2023

എസ്.ഡി.പി.ഐ അഴീക്കോട് മണ്ഡലം കുടുംബസംഗമം നടത്തി

പാപ്പിനിശ്ശേരി: ‘ഒന്നിച്ച്, ഒരുമയോടെ’ എന്ന പ്രമേയത്തില്‍ എസ്.ഡി.പി.ഐ അഴീക്കോട് മണ്ഡലം കമ്മിറ്റി കുടുംബസംഗമം നടത്തി. പാപ്പിനിശ്ശേരി എ.ആര്‍. ഹെറിറ്റേജില്‍ നടന്ന സംഗമത്തില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 500 ഓളംപേര്‍ പങ്കെടുത്തു. എസ്.ഡി.പി.ഐ. ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അബ്ദുല്ല നാറാത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുനീർ പൊയ്‌ത്തുംകടവ്‌, മുഴപ്പിലങ്ങാട്‌ ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർപേഴസൺ റജീന ടീച്ചർ സംസാരിച്ചു.
സംഗമത്തിന്റെ ഭാഗമായി നടത്തിയ വടംവലി മല്‍സരത്തില്‍ 16ഓളം ടീമുകള്‍ പങ്കെടുത്തു. പാറക്കല്‍, മാങ്കടവ്‌ ബ്രാഞ്ചുകള്‍ തമ്മിലുള്ള ഫൈനലില്‍ മാങ്കടവ്‌ ബ്രാഞ്ച് ജേതാക്കളായി. ഷൂട്ടൗട്ട് മല്‍സരം, മ്യൂസിക്കല്‍ ചെയര്‍, മ്യൂസിക്കൽ ബാൾ തുടങ്ങി
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി
വിവിധ ഇനം മല്‍സരങ്ങളും നടത്തി. തുടര്‍ന്ന് മുട്ടിപ്പാട്ട് അരങ്ങേറി. സമാപനസമ്മേളനം എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ കെ അബ്ദുല്‍ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ സാമൂഹിക-രാഷ്ട്രീയ അന്തരീക്ഷം അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണെന്നും അഗ്നിപര്‍വതത്തിനു മുകളില്‍ കഴിയുന്ന അവസ്ഥയിലാണ് ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങളെന്നും അദ്ദേഹം പറഞ്ഞു. ദിനംപ്രതിയെന്നോണം വരുന്ന വാര്‍ത്തകള്‍ മതേതര ഇന്ത്യയുടെ മുഖത്തേല്‍ക്കുന്ന പ്രഹരങ്ങളാണ്. ഹിന്ദുത്വഫാഷിസത്തെ തൂത്തെറിയാനും ചെറുത്തുനില്‍ക്കാനും ഓരോ കുടുംബങ്ങളില്‍നിന്നും പ്രതിരോധ ശബ്ദം ഉയര്‍ത്തേണ്ടത് ഇന്ത്യയെ സ്‌നേഹിക്കുന്നവരുടെ കടമയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എസ്.ഡി.പി.ഐ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, ജില്ലാ കമ്മിറ്റിയംഗം ഷുക്കൂര്‍ മാങ്കടവ്, പാപ്പിനിശ്ശേരി ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ സി ഷാഫി, മുബ്‌സിന കെ.വി, മണ്ഡലം വൈസ് പ്രസിഡന്റ് റഹീം ടി.വി, ഓര്‍ഗനൈസിങ് സെക്രട്ടറി ഹനീഫ എംടി, ജോയിന്റ് സെക്രട്ടറി ഇസ്മായില്‍, ടി കെ നവാസ് തുടങ്ങിയവർ സംസാരിച്ചു. ഷെഫീക്ക് പാപ്പിനിശ്ശേരി, ഹംസക്കുട്ടി പാറക്കല്‍, നാസിം പാറക്കല്‍, മൂസാന്‍ കമ്പില്‍, റാഫി പാപ്പിനിശ്ശേരി, റഫീഖ് കാട്ടാമ്പള്ളി
തുടങ്ങിയവര്‍ പരിപാടികൾ നിയന്ത്രിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും