ഓണാഘോഷം നടത്തി.
പുതിയതെരു :- ജവഹർ ബാൽ മഞ്ച് ആന്റ് യുത്ത് കോൺഗ്രസിന്റെയും നേതൃതത്തിൽ പുതിയ തെരു യൂണിറ്റ് നിരൊഴുക്കുംചാലിൽ ഓണാഘോഷം സംഘടിപ്പിച്ചു. കുട്ടികൾക്കും , വനിതക ൾ ക്കും വിവിധ കായിക മൽ സരങ്ങൾ സംഘടിപ്പിച്ചു. എസ് , എസ് എൽ സി , പ്ലസ് ഉന്നത വിജയികളെ ചടങ്ങിൽ അനുമോദിച്ചു. അജയകുമാറിന്റെ അദ്ധ്യക്ഷതയിൽ കെ.പി. സി സി. മെമ്പർ രാജീവൻ എളയാവൂർ സാംസ്കാരിക സമ്മേളനം ഉൽഘാടനം ചെയ്തു. ടി.പി. രാജീവൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ചിറക്കൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കുക്കിരി രാജേഷ് അനുമോദനം നടത്തി. ബാൽ മഞ്ച് ചിറക്കൽ ബ്ലോക്ക് കോഡിനേറ്റർ വിദ്യാ സുരജ് സ്നേഹാദരവ് നടത്തി. എൻ ,എം, ബൈജു , കെ ലത, ഷറഫുദ്ദീൻ കാട്ടാമ്പള്ളി, കെ.സുരേന്ദ്രൻ , റീജ, റാഹിദ് കാട്ടാമ്പള്ളി, ജലീൽ ചക്കാലക്കൽ, ലാലു എന്നിവർ സംസാരിച്ചു. ജഗദീഷ് കെ സ്വാഗതവും, മനോജ് മാസ്റ്റർ നന്ദിയും പറഞ്ഞു. തിരുവോണ ദിവസം വീടുകളിൽ നടന്ന പൂക്കള മൽസര വിജയി കൾക്കും , നാടിന്റെ അഭി മാനമായി മാറിയ ഗീതിക ഗിരീഷ്, ശ്രീ പഥ് ബിജു, ചൈതന്യ കെ. എന്നിവരെ ആദരിക്കുകയും ചെയ്തു.