Home KANNUR പുല്ലൂപ്പിക്കടവ് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
KANNUR - September 1, 2023

പുല്ലൂപ്പിക്കടവ് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പുല്ലൂപ്പിക്കടവ് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പുല്ലൂപ്പിക്കടവ്: കണ്ണാടിപ്പറമ്പ പുല്ലൂപ്പിക്കടവ് പുഴയിൽ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അത്താഴക്കുന്ന് സ്വദേശി പൗക്കോത്ത് സനൂഫിന്റെ (24) മൃതദേഹമാണ് ഇന്നു വൈകീട്ട് 3.30 ഓടെ പുല്ലൂപ്പിക്കടവ് പാലത്തിനു സമീപത്തു നിന്നും കണ്ടെത്തിയത്. നാട്ടുകാരായ മുനീർ പി.വി, റിയാസ് കെ.പി, മുനീർ എം.കെ തുടങ്ങിയവർ തോണിയിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്താനായത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്നു നടത്തിയ തിരച്ചിൽ ഇന്നലെ രാത്രി വെളിച്ചം ഇല്ലാത്തതിനാൽ നിർത്തിവെച്ചിരുന്നു. ഫയർഫോഴ്സ് ഇന്നലെ രാത്രി 8.30ഓടെ തിരച്ചിൽ നിർത്തി ഇന്നു രാവിലെ വീണ്ടും പുനരാരംഭിക്കുകയായിരുന്നു. പാലത്തിന്റെ രണ്ടു ഭാഗത്തെ റോഡുകളിലും സ്ട്രീറ്റ് ലൈറ്റ് ഇല്ലാത്തത് ഇന്നലെ തിരച്ചിലിന് വലിയ തിരിച്ചടിയായി.
കണ്ണൂർ അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ റിജിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തിരച്ചിൽ നടത്തിയത്. റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്ത് ഉണ്ടായിരുന്നു. കണ്ണൂർ ടൗൺ ഇൻസ്പെക്ടർ പി.എ ബിനു മോഹനൻ, മയ്യിൽ ഇൻസ്‌പെക്ടർ ടി.പി സുമേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഇന്നലെ വൈകീട്ട് സ്ഥലത്തെത്തിയിരുന്നു. സംഭവം അറിഞ്ഞ് ഇന്നലെ ജനങ്ങൾ പാലത്തിന് ഇരുവശവും തടിച്ചുകൂടിയതിനാൽ ഇതുവഴിയുള്ള ഗാതാഗതക്കുരുക്കും രൂക്ഷമായിരുന്നു. ഏകദേശം ഒരു വർഷം മുമ്പാണ് അത്താഴക്കുന്ന് സ്വദേശികളായ മൂന്ന് യുവാക്കൾ തോണി മറിഞ്ഞ് ഈ പുഴയിൽ മുങ്ങി മരിച്ചത്.

സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറാണ് സനൂഫ്,
പിതാവ് : സലീം,
മാതാവ് :- ഫാത്തിമ
സഹോദരങ്ങൾ :- റുഖ് സാന, സലീന.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും