എസ്‌കെഎസ്എസ്എഫ് ജില്ല ആദർശ സമ്മേളനം നാളെ
കണ്ണൂർ:-സമസ്ത കേരള ജം ഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികത്തിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ആദർശ സമ്മേളനം നാളെ ഉച്ചയ്ക്ക് രണ്ടു മുതൽ ചേംബർ ഹാളിൽ നടക്കും.
പാണക്കാട് മുഈനലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
ജില്ലാ പ്രസിഡന്റ് അസ് ലം അസ്ഹരി പൊയ്തുംകടവ് അധ്യ ക്ഷനാകും. സമസ്ത കേന്ദ്ര മുശാ വറ അംഗം ടി.എസ് ഇബ്റാഹിം
മുസ്ലിയാർ അനുഗ്രഹ പ്രഭാഷ ണം നടത്തും. കേന്ദ്ര മുശാവറ അംഗം അബ്ദുസലാം ബാഖവി, അബ്ദുൽഹമീദ് ഫൈസി അമ്പല ക്കടവ്, സത്താർ പന്തല്ലൂർ എന്നിവർ വിഷയം അവതരിപ്പിച്ച് സംസാരിക്കും. അബ്ദുൽ നാസർ ഫൈസി പാവന്നൂർ, നസീർ മൂര്യാട് സംസാരിക്കും.
15ന് കണ്ണൂർ സിറ്റി മരക്കാർ കണ്ടി രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ റബീഅ് കോൺഫറൻസിന്റെ പോസ്റ്റർ ചടങ്ങിൽ പ്രകാശനം ചെയ്യും.
