Home KANNUR കാഡറ്റുകൾക്ക് ആയുധപരിശീലനം തുടങ്ങി
KANNUR - September 1, 2023

കാഡറ്റുകൾക്ക് ആയുധപരിശീലനം തുടങ്ങി

ധർമ്മശാല : എൻ.സി.സി.യുടെ കണ്ണൂർ-31 ബറ്റാലിയന്റെ നേതൃത്വത്തിൽ കണ്ണൂർ ഗവ. എൻജിനിയറിങ്‌ കോളേജിൽ നടക്കുന്ന ക്യാമ്പിന്റെ ഭാഗമായി കാഡറ്റുകൾക്ക് ആയുധപരിശീലനം തുടങ്ങി.

പോയിന്റ് 22 തോക്ക് ഉപയോഗിച്ചാണ് ഫയറിങ്ങിൽ പരിശീലനം. മാങ്ങാട്ടുപറമ്പ് കെ.എ.പി. ബറ്റാലിയൻ ഫയറിങ് പോയിന്റിലാണ് പരിശീലനം നടക്കുന്നത്.

മൊത്തം 600 കാഡറ്റുകളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. ഇതിൽ സീനിയർ വിങ്, സീനിയർ ഡിവിഷനിൽപ്പെട്ട 155 കാഡറ്റുകൾക്കാണ് ഫയറിങ് പരിശീലനം നൽകുന്നത്.

ആയുധപരിശിലനത്തിന് കമാൻഡിങ് ഓഫീസർ കേണൽ എ.എസ്. ബാലി, ക്യാപ്റ്റൻ ഡോ. എ.പി. ഷമീർ, സുബേദാർ മേജർ വി. വെങ്കിടേഷരുലു, സുബേദാർ മുഹമ്മദ് ഫരീദ്, തേർഡ് ഓഫീസർ രജീന കൃഷ്ണൻ, ഹവീൽദാർമാരായ തമൻ താപ്പ, എസ്. സുനിൽകുമാർ, ടി. ഒണ്ടിവീരൻ തുടങ്ങിയവർ നേതൃത്വം നൽകി. ക്യാമ്പ് നാലിന് സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും