51 കുപ്പി മദ്യവുമായി യുവാവ് പിടിയിൽ.
പുതിയതെരു : വില്പനയ്ക്കായി എത്തിച്ച 51 കുപ്പി മദ്യവുമായി യുവാവ് പിടിയിൽ. കാട്ടാമ്പള്ളി രാഘവനഗർ കോളനിയിലെ ടി. ഷൈനുവിനെയാണ് എക്സെെസ് സംഘം പിടികൂടിയത്. ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ചു ഡ്രൈഡേ പരിശോധനയുടെ ഭാഗമായി കാട്ടാമ്പള്ളി രാഘവനഗർ കോളനിയിൽ നടത്തിയ പരിശോധനയിൽ മദ്യവില്പന നടത്തുന്നതിനിടയിലാണ് വിദേശമദ്യവുമായി യുവാവ് പിടിയിലാകുന്നത്. 1,200 രൂപയും കണ്ടെടുത്തു.
കണ്ണൂർ റെയിഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ.ഡി. മാത്യുവിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ഷെെനുവിന്റെ പേരിൽ മുൻപും മദ്യവില്പനയുമായി ബന്ധപ്പെട്ട കേസുണ്ടെന്ന് എക്സൈസ് സംഘം പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Click To Comment