Home KANNUR പുല്ലുപ്പിക്കടവ് പുഴയിൽ കാണാതായ യുവാവിനെ കണ്ടെത്താനായില്ല; തിരച്ചിൽ നാളെയും തുടരും
KANNUR - August 31, 2023

പുല്ലുപ്പിക്കടവ് പുഴയിൽ കാണാതായ യുവാവിനെ കണ്ടെത്താനായില്ല; തിരച്ചിൽ നാളെയും തുടരും

പുല്ലൂപ്പിക്കടവ്: കണ്ണാടിപ്പറമ്പ പുല്ലൂപ്പിക്കടവ് പുഴയിൽ കുളിക്കാനിറങ്ങി കാണാതായ യുവാവിനെ കണ്ടെത്താനായില്ല. അത്താഴക്കുന്ന് സ്വദേശി പൗക്കോത്ത് സനൂഫിനെയാണ് (24) ഇന്നു വൈകീട്ടോടെ കാണാതായത്. കോഴി കൊണ്ടു പോകുന്ന വണ്ടി ഡ്രെവറാണ്
പിതാവ് സലീം. ഫയർഫോഴ്സും നാട്ടുകാരും ചേർന്നു നടത്തിയ തിരച്ചിൽ രാത്രി വെളിച്ചം ഇല്ലാത്തതിനാൽ നിർത്തിവെച്ചു. ഫയർഫോഴ്സ് രാത്രി 8.30ഒടെ തിരച്ചിൽ നിർത്തിയിരുന്നു. പാലത്തിന്റെ രണ്ടു ഭാഗത്തെ റോഡുകളിലും സ്ട്രീറ്റ് ലൈറ്റ് ഇല്ലാത്തതും തിരച്ചിലിന് വലിയ തിരിച്ചടിയായി. ഏകദേശം ഒരു വർഷം മുമ്പാണ് അത്താഴക്കുന്ന് സ്വദേശികളായ മൂന്ന് യുവാക്കൾ തോണി മറിഞ്ഞ് ഈ പുഴയിൽ മുങ്ങി മരിച്ചത്.
നാളെ രാവിലെ മുതൽ വീണ്ടും തിരച്ചിൽ ആരംഭിക്കും. കണ്ണൂർ അഗ്നിരക്ഷാസേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പുരുഷോത്തമന്റെ നേതൃത്വത്തിലുള്ള സംഘമാണ് തിരച്ചിൽ നടത്തുന്നത്. കണ്ണൂർ ടൗൺ ഇൻസ്പെക്ടർ പി.എ ബിനു മോഹനൻ, മയ്യിൽ ഇൻസ്‌പെക്ടർ ടി.പി സുമേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഇന്നു വൈകീട്ട് സ്ഥലത്തെത്തി. സംഭവം അറിഞ്ഞ് ജനങ്ങൾ പാലത്തിന് ഇരുവശവും തടിച്ചുകൂടിയതിനാൽ ഇതുവഴിയുള്ള ഗാതാഗതക്കുരുക്കും രൂക്ഷമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും