Home NARTH KANNADIPARAMBA അണ്ടര്‍ 19 ക്രിക്കറ്റ്: കേരളാ ടീമിലേക്ക് കണ്ണാടിപ്പറമ്പ് സ്വദേശിക്ക് സെലക്ഷന്‍
KANNADIPARAMBA - August 31, 2023

അണ്ടര്‍ 19 ക്രിക്കറ്റ്: കേരളാ ടീമിലേക്ക് കണ്ണാടിപ്പറമ്പ് സ്വദേശിക്ക് സെലക്ഷന്‍

Kannadiparamba online news ✍️

കണ്ണാടിപ്പറമ്പ: പോണ്ടിച്ചേരി ക്രിക്കറ്റ് അസോസിയേഷന്‍ പോണ്ടിച്ചേരിയില്‍ വെച്ച് നടത്തുന്ന ഓള്‍ ഇന്ത്യ അണ്ടര്‍ 19 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരള ക്രിക്കറ്റ് ടീമിലേക്ക് കണ്ണാടിപ്പറമ്പ് സ്വദേശിക്ക് സെലക്ഷന്‍ ലഭിച്ചു. കണ്ണാടിപ്പറമ്പ് സ്വദേശി തേജസ് വിവേകിനാണ് സെലക്ഷന്‍ ലഭിച്ചത്. ലെഗ് സ്പിന്‍ ബൗളറും ഓള്‍ റൗണ്ടറുമായ തേജസ് വിവേക് അണ്ടര്‍ 17 ദേശീയ സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പിന് വേണ്ടിയുള്ള കേരള ടീം അംഗമായിരുന്നു. എട്ടാം വയസ്സില്‍ ക്രിക്കറ്റ് കളി ആരംഭിച്ച തേജസ് വിവേക് അണ്ടര്‍ 14, 16, 19 കണ്ണൂര്‍ ജില്ല ടീം ക്യാപ്റ്റന്‍, അണ്ടര്‍ 23 ജില്ലാ ടീം അംഗം എന്നീ നിലകളില്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. അഞ്ചുവര്‍ഷമായി കണ്ണൂര്‍ ജില്ലാ സീനിയര്‍ ലീഗില്‍ എഫ്.സി.സി കണ്ണൂരിന് വേണ്ടിയാണ് കളിക്കുന്നത്. കണ്ണാടിപ്പറമ്പ് സ്വദേശി വിവേക് നിലവടത്ത്-ബിന്ദു വിവേക് എന്നിവരുടെ മകനാണ് തേജസ് വിവേക്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും