ശ്രീ നാരായണ ഗുരു ജയന്തി ആഘോഷിച്ചു..
കമ്പിൽ: ശ്രീ നാരായണ ഗുരുദേവ ന്റെ ‘169’ആം ജയന്തി ആഘോഷം എസ്എൻഡിപി യോഗം കമ്പിൽ ശാഖ യുടെ ആഭിമുഖ്യത്തിൽ നാറാത്ത് ടി.സി ഗേറ്റിലും,, കമ്പിൽ ചെറുക്കുന്നുമിലും ആഘോഷിച്ചു. രാവിലെ പതാക ഉയർത്തലും, ഗുരു പുജയും നടന്നു.
ഉച്ചയ്ക്ക് പായസവിതരണവും നടത്തി. പരിപാടിക്ക് എസ്എൻഡിപി കമ്പിൽ ശാഖ പ്രസിഡന്റ്. സി. സുകുമാരൻ, സെക്രെട്ടറി. സി.വി. പ്ര ശാന്തൻ, വൈസ് പ്രസിഡന്റ്. കെ. കൃഷ്ണൻ, എം. പ്രേമരാജൻ,, പി.. പി. പ്രമോദ്,, കെ. രാജൻ തുടങ്ങിയവർ നേതൃത്വം കൊടുത്തു..
Click To Comment