Home KANNUR ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു.
KANNUR - August 31, 2023

ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു.


ചട്ടുകപ്പാറ- DYFI, ബാലസംഘം, AIDWA വേശാല യൂനിറ്റിൻ്റെ സംയുക്താഭിമുഘ്യത്തിൽ ‘ഓണപ്പുലരി 2023’ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. വിവിധ കലാകായിക മൽസരങ്ങൾ അരങ്ങേറി .സമാപന സമ്മേളനം DYFI മുൻ മയ്യിൽ ബ്ലോക്ക്‌ ട്രഷറർ സ: കെ.പ്രിയേഷ് കുമാർ ഉദ്ഘാടനവും വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനദാനവും നിർവ്വഹിച്ചു. ചടങ്ങിൽ DYFI യൂണിറ്റ് സെക്രട്ടറി സ: എം.വി.സികിൻ അദ്ധ്യക്ഷ്യം വഹിച്ചു. മഹിള അസോസിയേഷൻ വേശാല യൂണിറ്റ് സെക്രട്ടറി സ: എം.ഷീബ സ്വാഗതവും ബാലസംഘം യൂണിറ്റ് പ്രസിഡന്റ്‌ സ: യദുനന്ദ നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും