മിന്നൽപരിശോധന നടത്തി
കണ്ണൂർ : പയ്യാമ്പലം ബീച്ചിന് സമീപം ജില്ലാ എൻഫോഴ്സ്‌മെന്റ് സ്ക്വാഡും കോർപ്പറേഷൻ ആരോഗ്യവിഭാഗവും ചേർന്ന് മിന്നൽ പരിശോധന നടത്തി. കടകളിൽ ഒറ്റത്തവണ ഉപയോഗ നിരോധിത വസ്തുക്കൾ ഉപയോഗിക്കുന്നുവെന്ന പരാതിയെത്തുടർന്നാണ് പരിശോധന നടത്തിയത്. 22 കടകളിൽനിന്നായി തെർമോകോൾ പ്ലേറ്റുകൾ, ഒറ്റത്തവണ ഉപയോഗ പ്ളാസ്റ്റിക് ഗ്ലാസുകൾ, പേപ്പർ കപ്പുകൾ, പ്ളാസ്റ്റിക് ക്യാരിബാഗ്, പ്ളാസ്റ്റിക് സ്പൂൺ എന്നിവ പിടിച്ചെടുത്തു. തുടർനടപടികൾക്കായി കോർപ്പറേഷൻ ആരോഗ്യവിഭാഗത്തിന് കൈമാറി. ജില്ലാ എൻഫോഴ്സ്‌മെന്റ് സ്ക്വാഡ് ലീഡർ ഇ.പി. സുധീഷ്, പബ്ളിക് ഹെൽത്ത് ഇൻസ്പെക്ടർ ഉദയകുമാർ എന്നിവർ നേതൃത്വം നൽകി.
Click To Comment