പോക്സോ കേസിൽ പ്രതിക്ക് അഞ്ചുവർഷം തടവ്
മട്ടന്നൂർ : പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ മട്ടന്നൂർ പോക്സോ കോടതി അഞ്ചുവർഷം തടവിനും 15,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. ഉളിക്കൽ സ്വദേശി ജോൺ വർഗീസ് എന്ന ജോയിയെയാണ് (30) പോക്സോ കോടതി ജഡ്ജി അനീറ്റ ജോസഫ് ശിക്ഷിച്ചത്. പിഴത്തുകയിൽനിന്ന് 10,000 രൂപ ഇരയ്ക്ക് നഷ്ടപരിഹാരമായി നൽകണം. 2022-ൽ ഉളിക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിൽ ഇൻസ്പെക്ടർ കെ. സുധീറാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ പി.വി. ഷീന ഹാജരായി.
Click To Comment