Home KANNUR ഓണക്കിറ്റിന്റെ വിതരണ ഉദ്ഘാടനം
KANNUR - August 28, 2023

ഓണക്കിറ്റിന്റെ വിതരണ ഉദ്ഘാടനം

കക്കാട് : മഹിളാ കോൺഗ്രസ്സ് ചിറക്കൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലോക്ക് പരിധിയിലുള്ള നിർധനരായ അമ്പത് കുടുംബങ്ങൾക്ക് നൽകുന്ന ഓണക്കിറ്റിന്റെ വിതരണ ഉദ്ഘാടനം കക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഓഫീസിൽ വെച്ച് ബ്ലോക്ക് മഹിളാകോൺഗ്രസ്സ് പ്രസിഡണ്ട് ഉഷാകുമാരിയുടെ അദ്ധ്യക്ഷതയിൽ മഹിളാകോൺഗ്രസ്സ് ജില്ലാപ്രസിഡണ്ട് ശ്രീജ മഠത്തിൽ നിർവ്വഹിച്ചു. ചടങ്ങിൽ ചിറക്കൽ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കൂക്കിരി രാജേഷ്, മുൻ ബ്ലോക്ക് പ്രസിഡണ്ട് കല്ലിക്കോടൻ രാഗേഷ്, മഹിളാകോൺഗ്രസ്സ് ജില്ലാ സെക്രട്ടറി ആശ പിടി, വിഹാസ് അത്താഴക്കുന്ന്, നാവത്ത് പുരുഷോത്തമൻ, ദിവാകരൻ, കെ.ശ്രീജ, പ്രസീത പി പി ,, പുഷ്പ, കാവ്യ, ശാലിനി, മഞ്ജുഷ, സോന എ.എന്നിവർ പങ്കെടുത്തു.

ചിറക്കൽ, ചിറക്കൽ നോർത്ത്, നാറാത്ത്, പള്ളിക്കുന്ന് എന്നീ മണ്ഡലങ്ങളുടെ ചടങ്ങ് ചിറക്കൽ മണ്ഡലം കമ്മിറ്റി ഓഫീസിൽ വെച്ച് മഹിളാ കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി ശ്രീരതി യുടെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് മഹിളാകോൺഗ്രസ്സ് പ്രസിഡണ്ട് ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കോൺഗ്രസ്സ് നാറാത്ത് മണ്ഡലം പ്രസിഡണ്ട് ജയചന്ദ്രൻ മാസ്റ്റർ, ചിറക്കൽ മണ്ഡലംപ്രസിഡണ്ട് ഹംസ, പള്ളിക്കുന്ന് മണ്ഡലം പ്രസിഡണ്ട് ഉമേശൻ, മഹിളാ കോൺഗ്രസ്സ് ജില്ലാസെക്രട്ടറി ലത, നേതാക്കളായ ഗീത, പ്രസീത എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും