Home KANNUR നാടെങ്ങും ഓണ ലഹരി, ഇന്ന് ഉത്രാടപ്പാച്ചിൽ 
KANNUR - August 28, 2023

നാടെങ്ങും ഓണ ലഹരി, ഇന്ന് ഉത്രാടപ്പാച്ചിൽ 

പൊന്നാേണം കെങ്കേമമാക്കാൻ ഉപ്പുതൊട്ടു കർപ്പൂരം വരെ ഒരുക്കി വയ്ക്കാൻ ഉത്രാടനാളായ ഇന്ന് എല്ലാവരും ഒാടിപ്പായുന്ന തിരക്കിലാകും. പച്ചക്കറി കടകളിലാണ് ഇന്ന് തിരക്ക് കൂടുതൽ. തക്കാളി ഉൾപ്പെടെയുള്ള പച്ചകറികൾക്ക് വില അൽപ്പം കുറഞ്ഞുനിൽക്കുന്നതിന്റെ ആശ്വാസമുണ്ട്. തെങ്കാശിയിൽ നിന്നുള്ള പച്ചക്കറികളാണ് ജില്ലയിൽ കൂടുതലായി എത്തുന്നത്. സാധാരണ കടകൾക്കുപുറമേ ഇറക്കിവച്ചുള്ള വിൽപ്പനയും വഴിയോര കച്ചവടവും ഇന്ന് പൊടിപൊടിക്കും. നാടൻ പച്ചക്കറികളുമായി നാട്ടുചന്തകളും ഒരുങ്ങിയിട്ടുണ്ട്. കവലകൾ തോറും പച്ചക്കറി സ്റ്റാളുകൾ തുറന്നു. പ്രധാന റോഡുകളിലും ഇടറോഡുകളിലും തുറന്ന വാഹനത്തിൽ പച്ചക്കറി വിൽപ്പന നടക്കുന്നുണ്ട്.

ഉത്രാടം മുതൽ ഒാണനാളുകളിലെ സദ്യകൾ വിളമ്പാൻ നഗരങ്ങളിൽ വാഴയിലയുടെ ക്ഷാമമുണ്ട്. ഇന്നത്തെ ഉത്രാടച്ചന്തയിൽ വാഴയിലകൾക്കും പ്രിയമേറും.പലവ്യഞ്ജനങ്ങളിൽ അവസാനമായി എന്തെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ അതുവാങ്ങാനും കടകളിലേക്ക് പോകും. ഒാണക്കോടി വാങ്ങാൻ ശേഷിക്കുന്നവരും നെട്ടാേട്ടത്തിലുമാകും. തുണിക്കടകളിൽ ഇന്ന് വലിയ തിരക്ക് പ്രതീക്ഷിക്കാം. ഫുട്പാത്തുകളിലും തുണിക്കച്ചവടം സജീവമാണ്. ഒാണം ആഘോഷിക്കാൻ മറുനാട്ടിലുള്ള ഉറ്റവർ വീടുകളിലെത്തിക്കൊണ്ടിരിക്കുന്നു. അവർക്കുള്ളതെല്ലാം ഒരുക്കേണ്ടതിന്റെ ടെൻഷനുണ്ട് വീട്ടുകാർക്ക്. മാവേലി മന്നന്റെ വരവറിയിച്ച് ചിലയിട‌ങ്ങളിൽ ഉത്രാടസന്ധ്യയ്ക്ക് പടക്കം, പൂത്തിരി കത്തിക്കലുമുണ്ട്. ഒാണത്തിന്റെ പൊലിമ പകർന്ന് പത്തനംതിട്ട നഗരത്തിൽ ഇന്നലെ പുലികളിറങ്ങി. അത്തം പിറന്ന് പത്താം നാളായ നാളെ വീട്ടുമുറ്റങ്ങളിൽ വലിയ പൂക്കളമൊരങ്ങും. പൊള്ളുന്ന വിലയാണെങ്കിലും പൂവിപണിയിലും ഇന്ന് തിരക്കേറും.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും