മൂന്ന് ചാക്ക് പൂവ് മോഷ്ടിച്ചതായി പരാതി
കണ്ണൂർ : കർണാടകയിൽനിന്ന് പൂകച്ചവടത്തിനായി എത്തിയവരുടെ മൂന്ന് ചാക്ക് പൂക്കൾ മോഷ്ടിച്ചതായി പരാതി.
ഞായറാഴ്ച രാവിലെയാണ് കർണാട സ്വദേശികളായ രണ്ടു പേർ പൂക്കളുമായി കണ്ണൂരിലെത്തിയത്.
കണ്ണൂർ യുദ്ധസ്മാരകത്തിന് സമീപം വാഹനത്തിൽനിന്ന് പൂക്കൾ ഇറക്കുന്നതിനിടെ രണ്ടുപേർ മൂന്ന് ചാക്ക് പൂക്കളുമായി കടന്നുകളയുകയായിരുന്നു.ഇതിനിടയിൽ മോഷ്ടാക്കളിൽ ഒരാളുടെ ഫോട്ടോ കർണാടക സ്വദേശി പകർത്തി ടൗൺ പോലീസിന് കൈമാറി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Click To Comment