എൻ.സി.സി. വാർഷിക ക്യാമ്പ് തുടങ്ങി
മാങ്ങാട്ടുപറമ്പ് : കണ്ണൂർ 31 ബറ്റാലിയൻ എൻ.സി.സി. ദശദിന വാർഷിക പരിശീലന ക്യാമ്പിന് കണ്ണൂർ ഗവ. എൻജിനിയറിങ് കോളജിൽ തുടക്കമായി. ബറ്റാലിയൻ കമാൻഡിങ് ഓഫീസർ കേണൽ എ.എസ്. ബാലി ഉദ്ഘാടനം ചെയ്തു. കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ 21 സ്കൂളുകളിൽനിന്നും ഒൻപത് കോളജുകളിൽനിന്നുമായി 600 കാഡറ്റുകളാണ് പങ്കടുക്കുന്നത്. ഇതിൽ 311 പേർ പെൺകുട്ടികളാണ്.
ആയുധപരിശീലനം, ഫയറിങ് പരിശീലനം, ഫയർ ഫൈറ്റിങ്, ഡ്രിൽ, മാപ്പ് റീഡിങ് എന്നിവ ഉണ്ടാകും. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ലഫ്റ്റനൻറ് കേണൽ മുകേഷ് കുമാർ, ക്യാപ്റ്റൻ ഡോ. എ.പി. ഷമീർ, സുബേധാർ മേജർ വി. വെങ്കിടേശരുലു, മേജർ എം. സന്തോഷ് പോൾ, കേണൽ കൃഷ്ണ, നായിക് സുബേദാർ മുഹമ്മദ് ഫരീദ്, ഹവിൽദാർ മേജർ ടിക്ക ഗുരുങ്, സെക്കൻഡ് ഓഫീസർ ബി. ഉണ്ണി തുടങ്ങിയവരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്.