Home NARTH KANNADIPARAMBA കണ്ണാടിപ്പറമ്പ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ഇത്തവണ ഓണസദ്യ വിളമ്പിയത് പുത്തൻ മേശയിൽ
KANNADIPARAMBA - August 27, 2023

കണ്ണാടിപ്പറമ്പ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ഇത്തവണ ഓണസദ്യ വിളമ്പിയത് പുത്തൻ മേശയിൽ

കണ്ണാടിപ്പറമ്പ: കണ്ണാടിപ്പറമ്പ ഗവ. ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ഇത്തവണ ഓണസദ്യ വിളമ്പിയത് പുത്തൻ മേശയിൽ. സ്കൂൾ അധ്യാപകർ സംഭാവന നൽകിയ ഗ്രാനൈറ്റ് പാകിയ
പുത്തൻ ഭക്ഷണ മേശയിലാണ് വിദ്യാർഥികൾ സദ്യ കഴിച്ചത്. ഒരു ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ഭക്ഷണമേശ തയ്യാറാക്കിയത്. നാറാത്ത് ഗ്രാമ പഞ്ചായത്ത്
പ്രസിഡന്റ് കെ രമേശൻ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. കുട്ടികളോടൊപ്പം അദ്ദേഹം ഓണസദ്യയും കഴിച്ചു. എ.ഇ.ഒ ബിജിമോൾ, പി.ടി.എ പ്രസിഡന്റ് കെ ബൈജു, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി രാഹുൽ രാമചന്ദ്രൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും