Home KANNUR അഖില കേരള യാദവ സഭ താലൂക്ക് സമ്മേളനവും ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കുള്ള ക്യാഷ് അവാർഡ് വിതരണവും നടത്തി.
KANNUR - August 27, 2023

അഖില കേരള യാദവ സഭ താലൂക്ക് സമ്മേളനവും ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കുള്ള ക്യാഷ് അവാർഡ് വിതരണവും നടത്തി.


ചിറക്കൽ സർവ്വീസ് കോ- ഓപ്റേറ്റീവ് ബാങ്ക് ഹാളിൽ ചേർന്ന സമ്മേളനം ആൾ ഇന്ത്യാ യാദവമഹാസഭ ദേശീയ സെക്രട്ടറി അഡ്വ.എം. രമേശ് യാദവ് ഉൽഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ഇ.പി. ചന്ദ്രൻ അദ്ധ്യക്ഷനായി.
സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം. ദാമോദരൻ മുഖ്യാതിഥിയായിരുന്നു.

വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ കണ്ണൂർ ക്രൈംബ്രാഞ്ച് A.S.I. ഷീജ എ.വി., കണ്ണൂർ യൂനിവേഴ്സിറ്റിയിൽ മൈക്രോ ബയോളജിയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ അമയ കെ.വി. , കേരള ആരോഗ്യ സർവ്വകലാശാലയിൽ നിന്നും MBBS പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ അമൃത സതീശൻ എന്നിവർക്കുള്ള ഉപഹാരങ്ങളും SSLC, Higher Secondary , CBSE Xth, XIIth പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ 54 കുട്ടികൾക്കുള്ള ക്യാഷ് അവാർഡുകളും ഉപഹാരങ്ങളും കണ്ണൂർ ഇന്റലിജൻസ് Dy.S.P. കെ.വി.വേണുഗോപാൽ വിതരണം ചെയ്തു.

ചടങ്ങിൽ
സംസ്ഥാനക്കമ്മിറ്റി രക്ഷാധികാരി ഇ.കെ രവീന്ദ്രൻ, സംസ്ഥാന വൈസ് പ്രസിഡന്റ് പള്ളിപ്പുറം രാഘവൻ, സംസ്ഥാന ട്രഷറർ എൻ.സദാനന്ദൻ, വനിതാ വിഭാഗം സംസ്ഥാന പ്രസിസന്റ് രാജേശ്വരി. പി., മുൻ ജനറൽ സെക്രട്ടറി വിജയരാഘവൻ.കെ., സംസ്ഥാനക്കമ്മിറ്റി അംഗം ജി.ജയകൃഷ്ണൻ, ജില്ലാസെക്രട്ടറി കെ.എം. പ്രേമരാജൻ, പയ്യന്നൂർ താലൂക്ക് സെക്രട്ടറി എം. മുരളീധരൻ, തളിപ്പറമ്പ് താലൂക്ക് പ്രസിഡന്റ് വി.ശശി, കണ്ണൂർ താലൂക്ക് ജോ :സെക്രട്ടറി കെ രഘുനാഥൻ എ.വി. തമ്പാൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും