Home NARTH LOCAL-NEWS KANNADIPARAMBA കർഷക സമരത്തിന് ഐക്യദാർഢ്യവുമായി കെ.സി.ഇ.യു കണ്ണാടിപ്പറമ്പ ബാങ്ക് യൂണിറ്റ്
കർഷക സമരത്തിന് ഐക്യദാർഢ്യവുമായി കെ.സി.ഇ.യു കണ്ണാടിപ്പറമ്പ ബാങ്ക് യൂണിറ്റ്
കണ്ണാടിപ്പറമ്പ: കർഷകവിരുദ്ധ കരിനിയമം നടപ്പിലാക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെയും, ഡൽഹിയിൽ നടന്നുവരുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടും കെ.സി.ഇ.യു (കേരളാ കോ-ഓപ്പറേറ്റിവ് എംപ്ലോയീസ് യൂണിയൻ) കണ്ണാടിപ്പറമ്പ ബാങ്ക് യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിഷേധസമരം സംഘടിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി സി അനിൽകുമാർ സ്വാഗതം പറഞ്ഞു. ഏരിയാ കമ്മിറ്റി അംഗം എ പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ(എം) മയ്യിൽ ഏരിയാ കമ്മിറ്റി അംഗം ഇ ഗംഗാധരൻ സംസാരിച്ചു.



Click To Comment