കീരിയാട് വെച്ച് മാഹി മദ്യശേഖരവുമായി അതിഥി തൊഴിലാളികൾ അറസ്റ്റിൽ
വളപട്ടണം. വില്പനക്കായി കൊണ്ടുവന്ന 52 കുപ്പിമാഹി മദ്യ ശേഖരവുമായി മൂന്ന് അതിഥി തൊഴിലാളികളെ പോലീസ് പിടികൂടി. ഉത്തർപ്രദേശ്
അങ്കോളി സ്വദേശി രാം സ്വരൂപിൻ്റെ മകൻ വിമൽ കുമാർ (38), ഉത്തർപ്രദേശ് രാം പൂർ സ്വദേശിബിംഹദീൻ്റെ മകൻ കമൽ ചന്ദ്രാർ (38), ഉത്തർപ്രദേശ് രാം പൂർ അങ്കോളി സ്വദേശി രാം സ്വരൂപിൻ്റെ മകൻ അമരേഷ് കുമാർ (35) എന്നിവരെയാണ് വളപട്ടണം സ്റ്റേഷൻ ഇൻസ്പെക്ടർ എം.ടി.ജേക്കബിൻ്റെ നേതൃത്വത്തിൽ എസ്.ഐ. നിതിൻ, എ.എസ്.ഐ.അനിഴൻ, സിവിൽ പോലീസ് ഓഫീസർ കിരൺ എന്നിവരടങ്ങിയ സംഘം പിടികൂടിയത്.വിൽപനക്കായി കൊണ്ടുവന്ന
മാഹിമദ്യശേഖരവുമായി വളപട്ടണം കീരിയാട് വെച്ചാണ് മൂന്നു പേരും പോലീസ് സംഘത്തിൻ്റെ പിടിയിലായത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കും.
Click To Comment