Home KANNUR ഫോക് ലോർ ദിനത്തിന്റെ ഭാഗമായി നാടൻ കലാകാരന്മാരെ ആദരിച്ചു
KANNUR - August 27, 2023

ഫോക് ലോർ ദിനത്തിന്റെ ഭാഗമായി നാടൻ കലാകാരന്മാരെ ആദരിച്ചു

കമ്പിൽ : സംഘമിത്ര കലാ സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നാടൻ കലാകാരന്മാരായ എം.വി കൃഷ്ണൻ പെരുവണ്ണാൻ ( തെയ്യം) എ.പി രഘൂത്തമൻ ( തെയ്യം മ്യൂറൽ പെയിന്റ് ) കൊയ്യാൻ പാഞ്ചു ( തഴപ്പായ നെയ്ത്ത് ) കെ. പ്രശാന്ത് ( ശില്പകല ) സത്യൻ കണ്ണപ്പുരം ( നടൻ പാട്ട്) എന്നിവരെ ആദരിച്ചു. കേരള സംഗീത നാടക അക്കാദമി പ്രോഗ്രാം ഓഫീസറും എഴുത്ത്കാരനുമായ വി.കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി ജിഷ കലാകാരന്മാരെ ആദരിച്ചു.എ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
എം. രാമചന്ദ്രൻ , സുബ്രൻ കൊളച്ചേരി എന്നിവർ സംസാരിച്ചു. ശ്രീധരൻ സംഘമിത്ര സ്വാഗതവും എം.പി രാജീവൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും