ഓണക്കിറ്റ് വിതരണം വീണ്ടും തുടങ്ങി
കണ്ണൂർ : മഞ്ഞ കാർഡ് ഉടമകൾക്കുള്ള ഓണക്കിറ്റുകൾ ഞായറാഴ്ചയോടെ മുഴുവനും കൊടുത്തുതീർക്കാനാകുമെന്ന് സപ്ലെകോ അധികൃതർ. ശനിയാഴ്ച ഉച്ചയോടെ കിറ്റ് വിതരണം പുനഃസ്ഥാപിച്ചു. കിറ്റിൽ ഉൾപ്പെടുത്തേണ്ട അണ്ടിപ്പരിപ്പ്, പായസം മിക്സ് എന്നിവയുടെ കുറവ് കാരണം രണ്ടുദിവസമായി കിറ്റ് വിതരണം മുടങ്ങിയിരുന്നു.
ശനിയാഴ്ച സാധനങ്ങൾ ലഭിച്ചതോടെ കിറ്റ് വിതരണം ആരംഭിച്ചു. ജില്ലയിൽ മഞ്ഞ കാർഡുകാർക്ക് 7400 കിറ്റുകളാണ് നൽകേണ്ടത്.
ഞായറാഴ്ച അവധിയാണെങ്കിലും റേഷൻ കടകൾ തുറന്നുപ്രവർത്തിക്കുമെന്ന് സർക്കാർ നേരത്തേ അറിയിച്ചിരുന്നു. ഉത്രാടനാളിലും റേഷൻകടകൾ തുറക്കും. ഞായറാഴ്ചയോടെ മുഴുവൻ കിറ്റുകളും വിതരണം ചെയ്യാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ
Click To Comment