Home NARTH KANNADIPARAMBA ദേശസേവ യു പി സ്കൂളിൽ ഓണാഘോഷവും LSS,USS വിജയികൾക്കുള്ള അനുമോദനവും നടത്തി
KANNADIPARAMBA - August 26, 2023

ദേശസേവ യു പി സ്കൂളിൽ ഓണാഘോഷവും LSS,USS വിജയികൾക്കുള്ള അനുമോദനവും നടത്തി

കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് ദേശസേവ യു പി സ്കൂളിൽ ഓണാഘോഷവും LSS, USS വിജയികൾക്കുള്ള അനുമോദന ചടങ്ങും നടന്നു. ഓണാഘോഷ പരിപാടികൾ പിടിഎ വൈസ് പ്രസിഡന്റ് ശ്രീ എൻ വി ലതീഷിന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി കെ ശ്യാമള ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ LSS, USS വിജയികൾക്കും സ്വാതന്ത്ര്യദിന ക്വിസിൽ വിജയികളായ രക്ഷിതാക്കൾക്കുള്ള സമ്മാനദാനവും Rtd DDE ശ്രീ സുബ്രഹ്മണ്യമാരാർ നിർവഹിച്ചു. മദർ PTA പ്രസിഡന്റ് ശ്രീമതി മിഹ്റാബി . പി, സീനിയർ അസിസ്റ്റന്റ് ശ്രീമതി ഇ ജെ സുനിത, എസ്. ആർ ജി കൺവീനർ ശ്രീമതി വി കെ സുനിത, സ്റ്റാഫ് സെക്രട്ടറി ശ്രീമതി എ ബിന്ദു എന്നിവർ ആശംസ പ്രസംഗം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് എം വി ഗീത സ്വാഗതവും ദേശീയ ദിനാഘോഷ കമ്മിറ്റി കൺവീനർ ഗംഗ എ സി നന്ദിയും പറഞ്ഞു.ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികൾ നടന്നു.മാവേലി എഴുന്നള്ളത്തും, പൂക്കളമൊരുക്കലും ഓണസദ്യയും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും