മാതോടം എൽ.പി സ്കൂളിൽ ഒണോത്സവം
മാതോടം : മാതോടം എൽ പി സ്ക്കൂളിൽ ഒണോത്സവം വിപുലമായ പരിപാടികളോടെ നടന്നു.
പിടി എ പ്രസിഡന്റ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു പ്രധാന അദ്ധ്യാപിക കെ ഷീജ സ്വാഗതം പറഞ്ഞു. അദ്ധ്യാപകരും വിദ്യാർത്ഥി കളും ചേർന്ന് നാടൻ പൂക്കൾ ഉപയോഗിച്ച് മനോഹരമായ പൂക്കളം തയ്യാറാക്കി. സ്കൂളിലെ നാലാം ക്ലാസ്സ് വിദ്യാർത്ഥി ശ്രീരാഗ് മഹാബലിയായി എത്തിയത് ഓണോൽത്സവത്തിന്റെ മാറ്റ് കൂട്ടി.
തുടർന്ന് വിദ്യാർത്ഥിടെയും രക്ഷിതാക്കളുടെ യും മത്സരങ്ങളും നടന്നു. പിന്നീട് വിഭവ സമൃതമായ ഓണസദ്യ യും ഉണ്ടായിരുന്നു. കൂടാതെ സ്കൂളിൽ വെച്ച് നടത്തിയ വിവിധ ക്വിസ് മത്സരങ്ങളിലും മറ്റു കായിക മത്സരങ്ങളിലും വിജയിച്ച വിദ്യാർത്ഥി കൾക്കുള്ള സമ്മാന ദാനം വൈസ് പ്രസിഡന്റ് പി. പി റഷീദ് നിർവഹിച്ചു. മദർ പി.ടി.എ പ്രസിഡന്റ് അതുല്യ നന്ദിയും പറഞ്ഞു . ഉത്സവത്തിനുടനീളം രക്ഷിതാക്കളും നാട്ടുകാരും പൂർവ വിദ്യാർത്ഥികളും പങ്കാളികളായി.



