തമ്മിലടി രണ്ടുപേർ അറസ്റ്റിൽ
തളിപ്പറമ്പ്: ബസ് സ്റ്റാൻ്റിൽ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കും വിധം തമ്മിലടി കൂടിയ രണ്ടു പേരെ വിവരമറിഞ്ഞെത്തിയ പോലീസ് പിടികൂടി.കാങ്കോല്‍ വെമ്മരാടി കോളനിയിലെ പള്ളിക്കുടിയന്‍ വീട്ടില്‍ പി.ഷാജി(39), കൊളച്ചേരി പള്ളിപ്പറമ്പിലെ വി.എം.അജീഷ്(33) എന്നിവരുടെ പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. .ഇന്നലെ വൈകുന്നേരം 5.15 ഓടെ തളിപ്പറമ്പ് ബസ് സ്റ്റാൻ്റിലായിരുന്നു സംഭവം. അടിപിടി ശ്രദ്ധയിൽപ്പെട്ടതോടെ ബസ് സ്റ്റാൻ്റിലുണ്ടായിരുന്ന യാത്രക്കാരാണ് പോലീസിൽ വിവരമറിയിച്ചത്.
Click To Comment