Home KANNUR നടപ്പാതകളിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കണം: മനുഷ്യാവകാശ കമ്മീഷൻ
KANNUR - August 26, 2023

നടപ്പാതകളിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കണം: മനുഷ്യാവകാശ കമ്മീഷൻ

​ണ്ണൂ​ർ: ന​ട​പ്പാ​ത​ക​ളി​ലെ കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​വാ​ക്കി സ​ഞ്ചാ​ര യോ​ഗ്യ​മാ​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട തദ്ദേശസ്ഥാ​പ​ന​ങ്ങ​ൾ​ക്കും പോ​ലീ​സി​നും ക​ണ്ണൂ​ർ ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു. ന​ട​പ്പാ​ത​യി​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ മ​തി​യാ​യ സു​ര​ക്ഷ​യോ​ടെ ന​ട​പ്പാ​ത നി​ർ​മി​ക്കാൻ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പൊ​തുമ​രാ​മ​ത്ത് വ​കു​പ്പി​നും ദേ​ശീ​യ പാ​ത അ​ഥോ​റി​റ്റി​ക്കും ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്ന് ക​മ്മീ​ഷ​ന്‍ ആ​ക്ടിം​ഗ് ചെ​യ​ർ​പേ​ഴ്സ​ണും ജു​ഡീ​ഷ്യ​ൽ അം​ഗ​വു​മാ​യ കെ. ​ബൈ​ജു​നാ​ഥ് ഉ​ത്ത​ര​വി​ട്ടു.

ന​ഗ​ര​ങ്ങ​ളി​ലെ റോ​ഡു​ക​ൾ​ക്ക് ന​ട​പ്പാ​ത ഇ​ല്ലാ​ത്ത​ത​ല്ല അ​ത് കാ​ൽ​ന​ട​ക്കാ​ർ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ന്നി​ല്ല എ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യ​മെ​ന്ന് ക​മ്മീ​ഷ​ൻ ചൂ​ണ്ടി​ക്കാ​ണി​ച്ചു. അ​ന​ധി​കൃ​ത ക​ച്ച​വ​ട​വും വാ​ഹ​ന പാ​ർ​ക്കിം​ഗും കൊ​ടി തോ​ര​ണ​ങ്ങ​ളും കാ​ര​ണ​മാ​ണ് ഇ​ങ്ങ​നെ സം​ഭ​വി​ക്കു​ന്ന​ത്. നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​നു​ള്ള ഉ​ദ്യോ​ഗ​സ്ഥത​ല വീ​ഴ്ച​യാ​ണ് ഇ​തി​ന് കാ​ര​ണ​മെ​ന്നും ക​മ്മീ​ഷ​ൻ വി​ല​യി​രു​ത്തി.

ന​ട​പ്പാ​ത കൈ​യേ​റ്റം കാ​ര​ണം റോ​ഡി​ലൂ​ടെ ന​ട​ക്കാ​ൻ കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ നി​ർ​ബ​ന്ധി​ത​രാ​കു​ന്ന​താ​ണ് റോ​ഡ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കാ​ൻ കാ​ര​ണം. ഫുട്പാ​ത്ത്, മീ​ഡി​യ​ൻ, കൈ​വ​രി​ക​ളി​ൽ കെ​ട്ടി വ​യ്ക്കു​ന്ന കൊ​ടി​ക​ളു​ടെ ക​മ്പു​ക​ൾ എ​ന്നി​വ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കും അ​പ​ക​ട​മു​ണ്ടാ​കു​ന്നു.ഇ​ത്ത​രം കൈ​യേ​റ്റ​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ച​താ​യി ക​മ്മീ​ഷ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ന​ട​പ്പാ​ത​ക​ൾ കൈ​യേ​റു​ന്ന​തി​നെ​തി​രെ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ന​ട​പ്പാ​ത കൈ​യേ​റു​ന്ന​തി​നെ​തി​രെ ക​ണ്ണൂ​ർ ജി​ല്ല​യി​ൽ 3120 പെ​റ്റി കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​താ​യി ജി​ല്ലാ പോ​ലീ​സ് അ​റി​യി​ച്ചു. ന​ട​പ്പാ​ത കൈ​യേ​റ്റം, റോ​ഡി​ലേ​യ്ക്ക് ച​രി​ഞ്ഞു നി​ൽ​ക്കു​ന്ന പ​ര​സ്യ​ങ്ങ​ൾ, ഇ​ല​ക്‌ട്രി​ക് പോ​സ്റ്റു​ക​ൾ എ​ന്നി​വ ക​ണ്ടെ​ത്താ​ൻ ഓ​പ്പ​റേ​ഷ​ൻ ക്ലി​യ​ർ പാ​ത്ത് എ​ന്ന പേ​രി​ൽ സ്പെ​ഷ്യ​ൽ ഡ്രൈ​വ് ന​ട​ത്തി​യ​താ​യി ആ​ർ​ടി​ഒ അ​റി​യി​ച്ചു. തെ​രു​വു ക​ച്ച​വ​ട​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​പ്പോ​ൾ അ​വ​ർ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച് താ​ത്കാ​ലി​ക സ്റ്റേ ​വാ​ങ്ങി​യ​താ​യി ക​ണ്ണൂ​ർ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.

റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ കി​ഴ​ക്കെ ക​വാ​ടം ഗേ​റ്റ് മു​ത​ൽ പ്ര​സ് ക്ല​ബ് വ​ഴി പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് വ​രെ കൈ​വ​രി​യോ​ടു​കൂ​ടി​യ ന​ട​പ്പാ​ത നി​ർ​മി​ക്ക​ണ​മെ​ന്ന് പ​രാ​തി​ക്കാ​ര​നാ​യ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ അ​ഡ്വ. വി. ​ദേ​വ​ദാ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും