Home KANNUR ജീജേഷ് കൊറ്റാളിക്ക് വിദ്യാരംഗം സംസ്ഥാന അവാർഡ്
KANNUR - August 25, 2023

ജീജേഷ് കൊറ്റാളിക്ക് വിദ്യാരംഗം സംസ്ഥാന അവാർഡ്

പൊതു വിദ്യാഭ്യാസ വകുപ്പ്, വിദ്യാരംഗം കലാ സാഹിത്യ വേദി സംസ്ഥാന തലത്തിൽ അധ്യാപകർക്കായി സംഘടിപ്പിച്ച തിരക്കഥാരചന മത്സരത്തിൽ ജീജേഷ് കൊറ്റാളി എഴുതിയ ‘ കറുപ്പ് “എന്ന തിരക്കഥ സംസ്ഥാന അവാർഡിന് അർഹമായി.

നാടക രചനിയിൽ ദേശീയ സ്പെഷൽ ജൂറി പുരസ്കാരം, നാടക് കോഴിക്കോട് നടത്തിയ അഖിലകേരള നാടക പുരസ്കാരം, സിനിമ ടെലിവിഷൻ സംഘടനയായ CONTACT നടത്തിയ സംസ്ഥാനതല തിരക്കഥ പുരസ്കാരം, കെ കെ നായർ സംസ്ഥാന കവിതാ പുരസ്കാരം,, പരസ്പരം മാസിക സംസ്ഥാനകവിത പുരസ്കാരം, പ്രഥമ സുഹറ പടിപ്പുര സംസ്ഥാന കവിത പുരസ്കാരം, പയ്യന്നൂർ സാഹിത്യോത്സവ് പുരസ്കാരം, സഫ്ദർ ഹാശ്മി കവിത പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്. “എന്റെ നാട് നിന്റെയും” എന്ന ഷോർട്ട് ഫിലിം രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ കുട്ടികളുടെ വിഭാഗത്തിൽ പുരസ്കാരം നേടി.

ഇത് ആറാം തവണയാണ് വിദ്യാരംഗം സംസ്ഥാന അവാർഡ് ജിജേഷ് കൊറ്റാളി കരസ്ഥമാക്കുന്നത്. ഇപ്പോൾ പാപ്പിനിശ്ശേരി ഗവൺമെന്റ് മാപ്പിള എൽ.പി.സ്കൂൾ അധ്യാപകനാണ്.

സെപ്തംബർ 5 ന് പാലക്കാട് വച്ച് നടക്കുന്ന, സംസ്ഥാന അധ്യാപക ദിനാഘോഷത്തിൽ സമ്മാനം ഏറ്റ് വാങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും