വിദ്യാർത്ഥികൾക്ക് കുടിനീരൊരുക്കി സി എച്ച് കൾച്ചറൽ ഫോറം
ചേലേരി എ യു പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് കുടിനീരൊരുക്കി ചേലേരി മുക്ക് സി എച്ച് കൾച്ചറൽ ഫോറം. ടൈറ്റാനിക് ഗ്രൂപ്പിന്റെ സഹകരണത്തോടെ സ്കൂളിൽ ഒരുക്കിയ വാട്ടർ കൂളർ ഉദ്ഘാടനം മയ്യിൽ ഇൻസ്‌പെക്ടർ ഓഫ് പോലീസ് ടി പി സുമേഷ് നിർവഹിച്ചു. പ്രധാനാധ്യാപിക എ അജിത ടീച്ചർ, എം പി ടി എ പ്രസിഡന്റ് നിഷാകുമാരി സി എച്ച് കൾച്ചറൽ ഫോറം പ്രതിനിധി ജബ്ബാർ, എസ് ആർ ജി കൺവീനർ പ്രീത ടീച്ചർ, സുജിത്ത് മാസ്റ്റർ, ടി വി മുഹമ്മദ് കുട്ടി മാസ്റ്റർ, അന്തായി ചേലേരി പങ്കെടുത്തു.
Click To Comment