കണ്ണാടിപ്പറമ്പ് എൽ.പി. സ്കൂളിൽ ഒരുമയുടെ ഓണാഘോഷം പൊന്നോണം 2023
കണ്ണാടിപ്പറമ്പ് എൽ.പി.സ്കൂളിൽ ഓണാഘോഷം വിപുലമായ പരിപാടികളോടെ പൊന്നോണം 2023 ആഘോഷിച്ചു . രാവിലെ പ്രധാന അധ്യാപിക പി. ശോഭ കുട്ടികൾക്ക് ഓണാശംസകൾ നേർന്നു തുടർന്ന് കുട്ടികൾ തന്നെ കൊണ്ടു വന്ന നാടൻ പൂക്കളുപയോഗിച്ച് കുട്ടികളും രക്ഷിതാക്കളും അധ്യാപികമാരും ചേർന്ന് മനോഹരമായ പൂക്കളമുണ്ടാക്കി. തുടർന്ന് നടന്ന സമൂഹ ഓണ സദ്യയിൽ കുട്ടികളും നിരവധി രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും പ്രദേശ വാസികളും പങ്കാളികളായി.
സാമ്പാർ അവിൽ ,കൂട്ടുകറി, ഓലൻ , വറവ്,പപ്പടം,പച്ചടി, അട പായസം, പഴം ഉപ്പേരി ,അച്ചാർ തുടങ്ങി ഓണസദ്യ വിഭവങ്ങളിൽ ഭൂരിഭാഗവും രക്ഷിതാക്കൾ ഉണ്ടാക്കി കൊണ്ടുവന്നതായിരുന്നു. അതു കൊണ്ടുതന്നെ സേമ്യ പായസമുൾപ്പെടെയുള്ള ഓണ സദ്യ ഗംഭീരമായി
ഓണപ്പാട്ടുകൾക്കും ,വള്ളം കളിപ്പാട്ടുകൾക്കും ഒപ്പനപ്പാട്ടുകൾക്കും കുട്ടികൾ നൃത്തം ചവിട്ടി. തുടർന്ന് നടന്ന രക്ഷിതാക്കളുടെ കലാ കായിക പരിപാടിയിൽ ഭൂരി ഭാഗം രക്ഷിതാക്കളും പങ്കാളികളായി. പൂർവ്വ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും വടം വലി മത്സരം
പ്രകടനം രക്ഷിതാക്കൾക്ക് ആവേശം പകർന്നു
പരിപാടികൾക്ക് പ്രധാന അധ്യാപിക പി.ശോഭ, വാർഡ് മെമ്പർ കാണിചന്ദ്രൻ , നരിക്കടൻ അജിത, പി.ടി എ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി പാറപ്രം ,പി ടി.എ. വൈ.പ്രസിഡന്റ് അനൂപ് കാമ്പ്രത്ത്, മദർ പി.ടി.എ പ്രസിഡന്റ് മഞ്ജു സുധീഷ് സ്കൂൾ സംരക്ഷണ സമിതി ചെയർമാൻ ഏറൻ ബാബു , കാണി കൃഷ്ണൻ സ്കൂൾ അധ്യാപികമരായ രമ്യാ രാജൻ, കെ.വി നിഷ, നസീമ ബീന, ഹസീന, , പി.ടി.എ എക്സിക്യൂട്ടിവ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.