കണ്ണൂരിൽ പോലീസുകാരന്റെ ബൈക്ക് കവർന്ന അന്തർ സംസ്ഥാന വാഹന കവർച്ചാ സംഘാംഗമായ പ്രതി അറസ്റ്റിൽ
പോലീസ് ക്ലബ്ബിൽ നിർത്തിയിട്ട കണ്ണൂർ ടൗൺ സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറുടെ ബൈക്ക് മോഷടിച്ച പ്രതി പിടിയിലായെന്ന് ടൗൺ പോലീസ് ഇൻസ്പെക്ടർ പി എ ബിനുമോഹൻ.അന്തർസംസ്ഥാന മോഷ്ടാവ് പാലക്കാട് മീനാക്ഷിപുരം സ്വദേശി രതീഷ് എന്നയാളെയാണ് ഇരിക്കൂറിൽ നിന്ന് പിടികൂടിയത്.പോലീസ് ക്ലബ്ബിൽ നിർത്തിയിട്ട കെ എൽ 13 എ എസ് 6145 നമ്പർ ബുള്ളറ്റ് ആണ് ചൊവ്വാഴ്ച്ച ഗണേശോൽസവ ദിവസം രാത്രി മോഷണം പോയത് എന്നും പി എ ബിനുമോഹൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
പോലീസ് കോംപൗണ്ടിൽ നിന്ന് തന്നെ പോലീസ് ഉദ്യാഗസ്ഥന്റെ ബൈക്ക് മോഷണം പോയത് വലിയ പ്രാധാന്യത്തോടെയാണ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടത് എന്നും ബിനുമോഹൻ പറഞ്ഞു.കഴിഞ്ഞ ആറ് മാസമായി ഇരിക്കൂറിൽ ബേക്കറി ജോലി ചെയ്ത് വരികയാണ് രതീഷ്.കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ പോലീസ് സ്റ്റേഷനിൽ കളവ്, കവർച്ച കേസുണ്ട്. ഇതിന് ജയിലിലും കഴിഞ്ഞു. എന്നാൽ കേരളത്തിൽ ഇതു വരെ കേസുണ്ടായിരുന്നില്ല. ജില്ലയിലെ വിവിധ സ്റ്റേഷനിൽ നടന്ന വാഹന കവർച്ചാ കേസിൽ ഇയാൾക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.ചൊവ്വാഴ്ച്ച ഗണേശോത്സവ ഡ്യൂട്ടി കഴിഞ്ഞ് രാത്രി നോക്കിയപ്പോഴാണ് ബൈക്ക് കാണാതായത് അറിഞ്ഞത് എന്നും അദ്ദേഹം പറഞ്ഞു