കക്കൂസ് മാലിന്യം തള്ളാനെത്തിയ രണ്ടു പേർ പിടിയിൽ
കണ്ണൂർ .രാത്രിയുടെ മറവിൽആളൊഴിഞ്ഞ സ്ഥലത്ത് കക്കൂസ് മാലിന്യം തള്ളാൻ ടാങ്കർ ലോറിയുമായി എത്തിയ രണ്ടു പേരെ പോലീസ് പിടികൂടി. ടാങ്കർ ലോറി ഡ്രൈവർഅഴീക്കോട് സ്വദേശി അനീഷ്, സഹായി അഴീക്കോട് കപ്പക്കടവിലെ മുഹമ്മദ് എന്നിവരെയാണ് രാത്രി കാലപട്രോളിംഗ് നടത്തുന്നതിനിടെ കൺട്രോൾ റൂം പോലീസ് സംഘം പിടികൂടിയത്.ഇന്ന് പുലർച്ചെ 1.40 ഓടെ കീഴ്ത്തള്ളിയിൽ വെച്ചാണ് കക്കൂസ് മാലിന്യം തള്ളാനെത്തിയ കെ.എൽ.13.വി.4660 നമ്പർ ടാങ്കർ ലോറിയുമായി ഇരുവരും പോലീസ് പിടിയിലായത്.തുടർനടപടിക്ക് ടാങ്കർ ലോറിയും പ്രതികളെയും കണ്ണൂർ കോർപ്പറേഷൻ അധികൃതർക്ക് കൈമാറി.
Click To Comment