Home KANNUR കണ്ണൂർ വിമാനത്താവളത്തിൽ 62 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
KANNUR - August 25, 2023

കണ്ണൂർ വിമാനത്താവളത്തിൽ 62 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

മട്ടന്നൂർ: അബുദാബിയിൽ നിന്ന് എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്ന് 62 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. കാസർകോട് സ്വദേശി ഷഫീക്കിൽ നിന്നാണ് ഗുളിക മാതൃകയിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 1041 ഗ്രാം സ്വർണം പിടികൂടിയത്. ചെക്കിംഗ് ഇൻ പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്ന് കസ്റ്റംസ് ഇയാളെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. ഇതിന് 62,15,426 രൂപ വില വരും. കസ്റ്റംസ് സൂപ്രണ്ടുമാരായ ഗീത, വില്യംസ്, ദീപക് കുമാർ, സുമിത് കുമാർ, ഇൻസ്‌പെക്ടർമാരായ സന്ദീപ്, സൂരജ് ഗുപ്ത, നിവേദിത, ബിജു നരേന്ദ്രൻ, രവി രഞ്ജൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും