ഡോക്ടറെ ആദരിച്ചു
പഴയങ്ങാടി:മികച്ച ഡോക്ടർക്കുള്ള സംസ്ഥാന അവാർഡ് നേടിയ മാട്ടൂൽ സി എച്ച്.സിയിലെ ഡോ.സി.ഒ അനൂപിനെ കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചു. കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ഉപഹാരം നൽകി ഉത്ഘാടനം ചെയ്തു.ഹെൽത്ത് സർവീസ് വിഭാഗത്തിൽ മാട്ടൂൽ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ആയിട്ടാണ് ഡോ.സി ഒ അനൂപ് പ്രവർത്തിക്കുന്നത്. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷാജിർ അദ്യക്ഷത വഹിച്ചു സെക്രട്ടറി കെ സുനിൽകുമാർ,വൈസ് പ്രസിഡന്റ് ഡി.വിമല,സി.പി മുഹമ്മദ് റഫീക്ക്,ഇബ്രാഹിം കുട്ടി ഹാജി,ഒ.വിജേഷ്,രേഷ്മ പരാഗൻ,ഭാർഗ്ഗവൻ കെ,വി.പി.കെ അബ്ദുൽസലാം,അജിത്ത് മാട്ടൂൽ,എം.കെ.പി ഷുക്കൂർ എന്നിവർ സംസാരിച്ചു.ഡോക്ടർ അനൂപ് മറുപടി പ്രസംഗം നടത്തി.
Click To Comment