എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജ് സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ പ്രക്ഷോഭ പരിപാടി സംഘടിപ്പിച്ചു

പറശ്ശിനിക്കടവ്: എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജ് സി.ഐ.ടി.യു യൂണിയന്റെ നേതൃത്വത്തിൽ പ്രക്ഷോഭ പരിപാടി സംഘടിപ്പിച്ചു. ബോണസ് വിഷയവുമായി ബന്ധപ്പെട്ട് മാനേജ്മെന്റിന്റെ ഏക പക്ഷീയമായ നടപടിയിൽ പ്രതിഷേധിച്ചാണ് പ്രക്ഷോഭ പരിപാടി സംഘടിപ്പിച്ചത്. പാപ്പിനിശ്ശേരി വിഷ ചികിത്സാ കേന്ദ്രം സി.ഐ.ടി.യു പ്രസിഡന്റ് പി പ്രദീപൻ ഉദ്ഘാടനം ചെയ്തു. 2020-നു ശേഷം വിരമിച്ച സ്റ്റാഫ് അംഗങ്ങൾക്ക് ഗ്രാറ്റുവിറ്റി നൽകുക, ഏഴു വർഷമായി നടക്കാതിരിക്കുന്ന ശമ്പള പരിഷ്കരണം നടപ്പിലാക്കുക, ബോണസ് നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സൂചന പ്രക്ഷോഭ പരിപാടി സംഘടിപ്പിച്ചത്. പാപ്പിനിശ്ശേരി വിഷ ചികിത്സാ കേന്ദ്രം സി.ഐ.ടിയു ജോയിന്റ് സെക്രട്ടറി സി സജീവൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.ആർ ജലജ സംസാരിച്ചു.