ജയിലിൽ നിന്നും മൊബൈൽഫോൺ പിടികൂടി
കണ്ണൂർ.സെൻട്രൽ ജയിലിൽ നിന്നും പരിശോധക്കിടെ ഒളിപ്പിച്ചു വെച്ച നിലയിൽ മൊബൈൽ ഫോൺ പിടികൂടി.ഇക്കഴിഞ്ഞ 21 ന് ആയിരുന്നു ജയിൽ അധികൃതർ നടത്തിയ പരിശോധനയിൽ തടവുകാർ താമസിക്കുന്ന പരിസരത്ത് നിന്നും മൊബൈൽ ഫോൺ പിടികൂടിയത്.തുടർന്ന് അസി. ജയിൽ സൂപ്രണ്ട് ടൗൺ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
Click To Comment