ചന്ദ്രയാൻ -3 വിജയം ആഘോഷിച്ച് ഗാങ്ങ് ഓഫ് ഫൈവ് പാറപ്പുറം
കണ്ണാടിപ്പറമ്പ്: ചന്ദ്രയാൻ -3 വിജയം കൈവരിച്ചതിന്റെ സന്തോഷത്തിൽ പായസ വിതരണം ചെയ്ത് ഗാങ്ങ് ഓഫ് ഫൈവ് പാറപ്പുറം. പാറപ്പുറം വിവേർസ് സൊസെറ്റിക്ക് സമീപം നടന്ന പായസ വിതരണോദ്ഘാടനം അൽ റഫ ഫയർ ആന്റ് സെഫ്റ്റി ദുബായ് ജീവനക്കാരനായ ചെങ്കളം ഷാജി നിർവ്വഹിച്ചു.പരിപാടിക്ക് ചെങ്കളം ഷാജി,രാകേഷ് , കെ.ഐ.വി .അനിൽ, പി.ടി. സുധാകരൻ, രാജൻ ആശാരി , ചന്ദ്രഹാസൻ, പി.ടി. തമ്പാൻ, രമേശൻ, അശോകൻ , ബിജു എന്നിവർ നേതൃത്വം നൽകി. കണ്ണൂർ തഹസിൽദാർ ചന്ദ്രബോസും സന്ദർശനത്തിനിടെ ആഘോഷത്തിൽ പങ്കു ചേർന്നു. നിരവധി സ്കൂൾ, മദ്രസാ കുട്ടികളും ചന്ദ്രയാൻ-3 വിജയത്തിൽ പായസം നുകർന്ന് ആഘോഷിച്ചു.
Click To Comment