Home KANNUR ഇന്ന് വൈദ്യുതി മുടങ്ങും
KANNUR - August 24, 2023

ഇന്ന് വൈദ്യുതി മുടങ്ങും

ലൈനുകളിൽ സ്പേസർ ഇടുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മണി മുതൽ വൈകുന്നേരം 4 മണി വരെ മയ്യിൽ ഇലക്ട്രിക്കൽ സെക്ഷനിലെ പെരുവങ്ങൂർ ക്ലസ്റ്റർ, കണ്ടക്കൈ ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

ത്രീ ഫേസ് കൺവെർഷൻ വർക്ക് നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ചാലോട് ഇലക്ട്രിക്കൽ സെക്ഷനിലെ വടുവൻകുളം ട്രാൻസ്ഫോർമർ പരിധിയിലെ വെള്ളുവയൽ ഭാഗത്ത് ഭാഗികമായി വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഭഗവതി വില്ല, ഫാഷന്‍ ടെക്ക്, ആലിങ്കല്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഇന്ന് രാവിലെ 8.30 മുതല്‍ വൈകുന്നേരം 5 മണി വരെയും, ഷെൽട്ടേഴ്‌സ് ക്ലബ്, മുണ്ടയാട് എന്നിവിടങ്ങളിൽ രാവിലെ 8 മണി മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

ചെമ്പേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ അമല ഓഡിറ്റോറിയം, പയറ്റുചാല്‍, കൊട്ടച്ചോല എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഇന്ന് രാവിലെ 8.30 മുതല്‍ വൈകുന്നേരം 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

ശ്രീകണ്ഠാപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ കോറങ്ങോട്, ചുഴലി, ചുഴലി എസ് ആർ എന്നീ ട്രാൻസ്‌ഫോർമർ പരിധികളിൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും