Home KANNUR കൊളച്ചേരിയിൽ മധ്വവയസ്കൻ അടിയേറ്റ് മരിച്ചു
KANNUR - August 23, 2023

കൊളച്ചേരിയിൽ മധ്വവയസ്കൻ അടിയേറ്റ് മരിച്ചു

കണ്ണൂർ കൊളച്ചേരിയിൽ പൊലീസ് ഉദ്യോഗസ്ഥൻ സുഹൃത്തിനെ തലക്കടിച്ച് കൊലപ്പെടുത്തി. മയ്യിൽ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ദിനേശനാണ് സുഹൃത്ത് സജീവനെ വിറകു കൊള്ളി കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയത്. ദിനേശന്റെ കൊളച്ചേരി പറമ്പിലുള്ള വീട്ടിൽ വച്ച് ഒരുമിച്ചിരുന്ന് മദ്യപിക്കുകയും തുടർന്നുണ്ടായ കലഹത്തിൽ ഗ്രേഡ് എസ് ഐ ദിനേശൻ വിറകു കൊള്ളി കൊണ്ട് സജീവന്റെ തലക്ക് അടിക്കുകയും ചെയ്തതെന്നാണ് കേസ്. പ്രതി പൊലീസ് കസ്റ്റഡിയിലാണ്.

അംഗൻവാടി വർക്കർ ഗീതയാണ് സജീവന്റെ ഭാര്യ.മക്കൾ: ശ്വേത (നഴ്സിംഗ് സ്റ്റുഡൻ്റ് ബാംഗ്ളുർ )ശ്രേയ, ( വിദ്യാർത്ഥി ).

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും