കണ്ണാടിപ്പറമ്പുകാരനായ പ്രവാസിയുടെ രണ്ട് പവനും രണ്ട് ഐഫോണും തട്ടിയെടുത്തു
മയ്യിൽ: പ്രവാസിയുടെ രണ്ട് പവൻ്റെ ആഭരണങ്ങളും രണ്ട് ഐഫോണും തട്ടിയെടുത്ത യുവാവിനും സുഹൃത്തിനുമെതിരെ വഞ്ചനാകുറ്റത്തിന് കേസ്.വിദേശത്ത് ജോലി ചെയ്യുന്ന കണ്ണാടിപ്പറമ്പ് സ്വദേശി മുഹമ്മദ് ജാബിറിൻ്റെ പരാതിയിലാണ് ഗൾഫിൽ ജോലി ചെയ്തിരുന്ന കണ്ണാടിപറമ്പ് സ്വദേശി സുധീഷ്, ബന്ധുവും സഹായിയുമായ ശരത് എന്നിവർക്കെതിരെ മയ്യിൽ പോലീസ് കേസെടുത്തത്.കഴിഞ്ഞ മാസം 12 ന് വിദേശത്ത് നിന്നുംനാട്ടിലേക്ക് പുറപ്പെട്ട സുധീഷിൻ്റെ കൈയിൽ പരാതിക്കാരൻ്റെ ഭാര്യക്ക് കൊടുക്കാനായി രണ്ട് പവൻ്റെ ആഭരണങ്ങളും രണ്ട് ഐഫോണും കൊടുത്തുവിട്ടിരുന്നു.എന്നാൽ പരാതിക്കാരൻ്റെ ഭാര്യക്ക് സ്വർണ്ണവും ഐ. ഫോണും നൽകാതെ മറിച്ചുവിൽക്കുകയും പരാതിക്കാരനെ ചതിക്കുകയുമായിരുന്നു. 2,45,000 രൂപയുടെ സാധനങ്ങൾ തട്ടിയെടുത്തുവെന്നാണ് പരാതിയിൽ പറയുന്നത്. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.