Home WORLD ഹീത്ത് സ്ട്രീക്ക് മരിച്ചിട്ടില്ല, ഇപ്പോഴും ജീവനോടെയുണ്ട്…; വാർത്ത തിരുത്തി ഹെൻറി ഒലോങ്ക
WORLD - August 23, 2023

ഹീത്ത് സ്ട്രീക്ക് മരിച്ചിട്ടില്ല, ഇപ്പോഴും ജീവനോടെയുണ്ട്…; വാർത്ത തിരുത്തി ഹെൻറി ഒലോങ്ക

ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് മരിച്ചെന്ന റിപ്പോർട്ടുകൾ തിരുത്തി മുൻ സിംബാബ്‌വെ താരം ഹെൻറി ഒലോങ്ക. ഹീത്ത് സ്ട്രീക്ക് ഇപ്പോഴും ജീവനോടെയുണ്ടെന്നും വിയോഗത്തെക്കുറിച്ചുള്ള കിംവദന്തികൾ അതിശയോക്തി കലർന്നതാണെന്നെന്നും ഒലോങ്ക എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

സ്ട്രീക്കുമായി നടത്തിയെന്ന് പറയുന്ന വാട്സ് ആപ്പ് ചാറ്റിന്റെ സ്ക്രീൻ ഷോട്ട് സഹിതമാണ് ഒലോങ്ക കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഹീത്ത് സ്ട്രീക്ക് അന്തരിച്ചെന്ന നേരത്തെയുള്ള ട്വീറ്റ് ഒലോങ്ക ഡിലീറ്റ് ചെയ്തിട്ടുണ്ട്. ഒലോങ്കയുടെ പുതിയ ട്വീറ്റ് ക്രിക്കറ്റ് ലോകത്ത് വലിയ ആശയക്കുഴപ്പത്തിനിടയാക്കി.

താരത്തിന്‍റെ നിര്യാണ വാർത്തയറിഞ്ഞ് മുൻ ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടെയുള്ളവർ അനുശോചനം രേഖപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും