ചക്കരക്കല്ല് സ്റ്റേഷൻ പരിധി ഇനി ക്യാമറക്കണ്ണിൽ
കണ്ണൂർ : ചക്കരക്കല്ല് പോലീസ് സ്റ്റേഷൻ പരിധിയിൽ ഇനി സി.സി.ടി.വി. ക്യാമറക്കണ്ണുകൾ. മുണ്ടയാട് മുതൽ കാഞ്ഞിരോട് വരെ ചക്കരക്കൽ പോലീസിന്റെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെയാണ് സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചത്. സിറ്റി പോലീസ് കമ്മിഷണർ അജിത് കുമാർ ഉദ്ഘാടനം നിർവഹിച്ചു. ചക്കരക്കല്ല് പോലീസ് സ്റ്റേഷനിൽ നടന്ന പരിപാടിയിൽ മുണ്ടേരി പഞ്ചായത്ത് പ്രസിഡൻറ് എ.അനിഷ അധ്യക്ഷത വഹിച്ചു. സി.ഐ. ശ്രീജിത്ത് കൊടേരി, കൗൺസിലർ അബ്ദുൾ റസാഖ്, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ.പങ്കജാക്ഷൻ, കെ.പ്രദീപൻ, വി.കെ.ശ്രീലത, ജിതേഷ് മച്ചാട്ട്, വി.ലോഹിതാക്ഷൻ, ഇ.കെ.ചാന്ദിനി, കെ.മഹേഷ് കുമാർ എന്നിവർ സംസാരിച്ചു.
Click To Comment