ഉലമ സമ്മേളനം നടത്തി.
കണ്ണൂർ : ജില്ലാ സമസ്ത മുശാവറയുടെ നേതൃത്വത്തിൽ ജില്ലയിലെ പണ്ഡിതർക്കായി ഉലമ സമ്മേളനം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് പട്ടുവം കെ.പി. അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു.
സമസ്ത കേന്ദ്ര മുശാവറ അംഗം ചെറുശ്ശോല അബ്ദുൽ ജലീൽ സഖാഫി വിഷയാവതരണം നടത്തി. കേന്ദ്ര മുശാവറ അംഗം അബ്ദുറഹിമാൻ മുസ്‌ലിയാർ പരിയാരം അധ്യക്ഷത വഹിച്ചു. സയ്യിദ് സുഹൈൽ അസ്സഖാഫ് മടക്കര, സയ്യിദ് സഅദുദ്ദീൻ, സയ്യിദ് ശാഫി, സയ്യിദ് സഅദ്, കാടാച്ചിറ അബ്ദുറഹിമാൻ മുസ്‌ലിയാർ, മുട്ടിൽ മുഹമ്മദ് കുഞ്ഞി മുസ്‌ലിയാർ, പി.പി. അബ്ദുൽ ഹക്കീം സഅദി, കെ.എം. അബ്ദുല്ലക്കുട്ടി ബാഖവി എന്നിവർ സംസാരിച്ചു.
Click To Comment