Home KANNUR ഓണപ്പൂക്കളമൊരുക്കാൻ ജില്ലാ പഞ്ചായത്ത്: ജില്ലയിൽ വിരിയുന്നത് ആയിരം ടൺ പൂക്കൾ
KANNUR - August 23, 2023

ഓണപ്പൂക്കളമൊരുക്കാൻ ജില്ലാ പഞ്ചായത്ത്: ജില്ലയിൽ വിരിയുന്നത് ആയിരം ടൺ പൂക്കൾ

കണ്ണൂർ : ഓണപ്പൂക്കളമൊരുക്കാൻ ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ പൂക്കൃഷി ചെയ്തത് 40 ഹെക്ടർ സ്ഥലത്ത്. പ്രതീക്ഷിക്കുന്നത് 1,000 ടൺ പൂക്കൾ. കൃഷിവകുപ്പിന്റെ കാങ്കോൽ, വേങ്ങാട്, കരിമ്പം, പാലയാട് ഫാമുകളിൽ ഉത്‌പാദിപ്പിച്ച രണ്ടുലക്ഷം തൈകളുപയോഗിച്ച് 40 ഗ്രൂപ്പുകളാണ് പൂക്കൃഷി ചെയ്തത്. സൗജന്യമായാണ് തൈകൾ വിതരണം ചെയ്തത്. പൂക്കൾ വിറ്റ് കിട്ടുന്ന വരുമാനം ഗ്രൂപ്പംഗങ്ങൾക്ക് പങ്കിട്ടെടുക്കാം.

പ്രധാനമായും മഞ്ഞയും ഓറഞ്ചും നിറങ്ങളിലുള്ള ചെണ്ടുമല്ലിയാണ് കൃഷിചെയ്തത്. 15 ലക്ഷം രൂപയാണ് ജില്ലാപഞ്ചായത്ത് ഇതിനായി നീക്കിവെച്ചത്. ‘ഓണത്തിന് ഒരു കൊട്ടപ്പൂവ്’ പദ്ധതി പ്രകാരം നാലുവർഷമായി ജില്ലാപഞ്ചായത്ത് പൂക്കൃഷി നടത്തുന്നുണ്ട്. പൂക്കളമത്സരങ്ങളും മറ്റും വ്യാപകമായി നടക്കുന്നതിനാൽ വിപണി കണ്ടെത്താനും ബുദ്ധിമുട്ടില്ല.

വ്യവസായവകുപ്പിനു കീഴിലുള്ള പൊതുമേഖലാസ്ഥാപനമായ കെ.സി.സി.പി. ലിമിറ്റഡും ഇത്തവണ കമ്പനിയുടെ മാടായി യൂണിറ്റിൽ ചെണ്ടുമല്ലിക്കൃഷി നടത്തി. പതിറ്റാണ്ടുകളോളം ചൈനാക്ലേ ഖനനം ചെയ്തെടുത്ത ഭൂമിയിലാണിത്. ചൈനാക്ലേ ഫാക്ടറി വളപ്പിലെ അരയേക്കറിലാണ് കൃഷി നടത്തിയത്. പൂക്കൾ ജനകീയ കൂട്ടായ്മയിൽ ഓണവിപണിയിലെത്തിക്കാനും പദ്ധതിയുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും