കെ.എസ്.ടി .എ. പാപ്പിനിശ്ശേരി ഉപജില്ല ‘കുട്ടിക്കൊരു വീട് ‘ സംഘാടക സമിതി. രൂപികരിച്ചു
കണ്ണാടിപ്പറമ്പ്: കെ.എസ്.ടി.എ. പാപ്പിനിശ്ശേരി ഉപജില്ലാ കുട്ടിക്കൊരു വീട് സംഘാടക സമിതി യോഗം കണ്ണാടിപ്പറമ്പ് പുലൂപ്പി.ഹിന്ദു. എൽ.പി സ്കൂളിൽ വെച്ച് നടന്നു. യോഗം കെ.എസ്.ടി.എ. മുൻ സംസഥാന ജനറൽ സെക്രട്ടറിയും സി.പി.എം ജില്ലാ കമ്മിറ്റിയംഗവുമായ ഹരികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നാറാത്ത് പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ പരേതനായ എ.വി വിനോദന്റെ കുടുംബത്തിനാണ് കുട്ടിക്കൊരു വീട് കെ.എസ്.ടി.എ പാപ്പിനിശ്ശേരി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമ്മിച്ച് നൽകുന്നത്. സി.പി എം കണ്ണാടിപ്പറമ്പ് ലോക്കൽ സെക്രട്ടറി കെ. ബൈജു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.എസ്. ടി. എ .പാപ്പിനിശ്ശേരി ഉപജില്ലാ കമ്മിറ്റി സെക്രട്ടറി ഇ.പി വിനോദ് കുമാർ സ്വാഗതം പറഞ്ഞു. ചടങ്ങിൽ കെ.എസ്.ടി.എ സംസ്ഥാന വൈ. പ്രസിഡന്റ് കെ.സി മഹേശൻ മാസ്റ്റർ പദ്ധതി വിശദീകരിച്ചു., ജില്ലാ വൈ: പ്രസിഡന്റ് പി. അജിത, കെ.എസ്.ടി.എ. ജില്ലാ ജോ : സെക്രട്ടറി കെ.പ്രകാശൻ മാസ്റ്റർ നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.രമേശൻ , നാറാത്ത് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കാണിചന്ദ്രൻ തുടങ്ങിയവർ ആശംസയർപ്പിച്ചു. പരിപാടിക്ക് ഉപജില്ല കമ്മിറ്റി പ്രസിഡന്റ് കെ. പ്രമോദൻ നന്ദി രേഖപ്പെടുത്തി.ഭാരവാഹികൾ മുഖ്യ രക്ഷാധികാരികൾ : കെ.വി. സുമേഷ് എം.എൽ.എ ,കെ രമേശൻ നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ്, ചെയർമാൻ :കെ. ബൈജു കൺവീനർ : ഇ.പി .വിനോദ് ജോ:കൺവീനർമാരായി : പ്രജേഷ് , എ.വി.ശ്രീജിത്ത് തുടങ്ങി അമ്പത്തിയൊന്നംഗ സംഘാടക സമിതി അംഗങ്ങളെയും യോഗം തിരഞ്ഞെടുത്തു.